വൈവാഹിക ബന്ധത്തിലെ ബലാത്സംഗം: ഭിന്ന വിധിയുമായി ഹൈക്കോടതി, കേസ് സുപ്രീം കോടതിയിലേക്ക് 

സങ്കീര്‍ണമായ നിയമ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഇരു ജഡ്ജിമാരും അഭിപ്രായപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വൈവാഹിക ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഭിന്ന വിധി. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതോടെ വിഷയം ഹൈക്കോടതിയിലെ വിശാല ബെ്‌ഞ്ചോ സുപ്രീം കോടതിയോ പരിഗണിക്കും.

ഭര്‍ത്താവ് ഭാര്യയുമായി ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധം നടത്തുന്നതിനെ ബലാത്സംഗ കുറ്റത്തില്‍നിന്ന് ഒഴിവാക്കുന്ന, ഐപിസി 375 രണ്ടാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്‌ധേര്‍ പറഞ്ഞു. എന്നാല്‍ വകുപ്പ് ഭരണഘടനാപരമാണെന്നും ജസ്റ്റിസ് ശക്‌ധേറിന്റെ വിധിന്യായത്തോടു യോജിക്കുന്നില്ലെന്നും ജസ്റ്റിസ് ഹരിശങ്കര്‍ പറഞ്ഞു. സങ്കീര്‍ണമായ നിയമ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഇരു ജഡ്ജിമാരും അഭിപ്രായപ്പെട്ടു. 

വിവാഹിതനായ പുരുഷന്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്, ഭാര്യയ്ക്ക് പതിനെട്ടു വയസ്സില്‍ താഴെ അല്ലെങ്കില്‍ ബലാത്സംഗമല്ലെന്നാണ് നിയമത്തില്‍ പറയുന്നത്. ഇത് വിവാഹിതയായ സ്ത്രീയോടുള്ള വിവേചനമാണെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. 

വൈവാഹിക ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ ആണ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com