ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഓഫീസില്‍ തീവ്രവാദി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ഓഫീസിലേക്ക് പാഞ്ഞു കയറിയ രണ്ട് തീവ്രവാദികള്‍ രാഹുല്‍ ഭട്ടിന് നേരെ വെടിവെയ്ക്കുകയായിരുന്നു
കൊല്ലപ്പെട്ട രാഹുല്‍ ഭട്ട്‌
കൊല്ലപ്പെട്ട രാഹുല്‍ ഭട്ട്‌

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബദ്ഗാമില്‍ സര്‍ക്കാര്‍ ഓഫീസില്‍ തീവ്രവാദി ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. രാഹുല്‍ ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. ചദോര ഗ്രാമത്തിലെ തഹസില്‍ദാര്‍ ഓഫീസിലാണ് ആക്രമണം നടന്നത്. 

ഓഫീസിലേക്ക് പാഞ്ഞു കയറിയ രണ്ട് തീവ്രവാദികള്‍ രാഹുല്‍ ഭട്ടിന് നേരെ വെടിവെയ്ക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തഹസില്‍ദാര്‍ ഓഫീസിലെ ജീവനക്കാരനാണ്് കൊല്ലപ്പെട്ട രാഹുല്‍. 

കുടിയേറ്റ തൊഴിലാളികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ കശ്മീരില്‍ ഇപ്പോള്‍ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ അഞ്ചു ദിവസത്തിനിടെ നടന്ന ആക്രമണങ്ങളില്‍ അഞ്ചു കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com