'നാളെ പതിനൊന്ന് മണിക്കുള്ളില്‍ വീടൊഴിയണം; അല്ലെങ്കില്‍ ബുള്‍ഡോസര്‍ ഉരുളും'; ബിജെപി അധ്യക്ഷന് മുന്നറിയിപ്പ്

ശനിയാഴ്ച രാവിലെ 11 മണിക്കുള്ളില്‍ കയ്യേറിയ സ്ഥലം ഒഴിഞ്ഞില്ലെങ്കില്‍ ബുള്‍ഡോസറുകളുമായി ഗുപ്തയുടെ വീട്ടിലേക്കു പോകുമെന്നാണ് ആം ആദ്മി സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ബിജെപി ഡല്‍ഹി അധ്യക്ഷന്‍ ആദേഷ് ഗുപ്തയുടെ വീടും ഓഫിസും ഇരിക്കുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് ആം ആദ്മി പാര്‍ട്ടി. ശനിയാഴ്ച രാവിലെ 11 മണിക്കുള്ളില്‍ കയ്യേറിയ സ്ഥലം ഒഴിഞ്ഞില്ലെങ്കില്‍ ബുള്‍ഡോസറുകളുമായി ഗുപ്തയുടെ വീട്ടിലേക്കു പോകുമെന്നാണ് ആം ആദ്മി സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ തുടരുന്നതിനെതിരെ ആം ആദ്മി രംഗത്തെത്തിയിരുന്നു. 

പൊളിക്കല്‍ തടയാനെത്തിയ ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ വാഗ്വാദം കൂടുതല്‍ ശക്തമായി. ആദേഷ് ഗുപ്തയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയുമെടുത്തില്ലെന്നും ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ബുള്‍ഡോസര്‍ ഭീഷണിയിലൂടെ വന്‍തോതില്‍ പണം തട്ടിയെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. രാജ്യ തലസ്ഥാനത്തെ 63 ലക്ഷം കെട്ടിടങ്ങള്‍ പൊളിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സിസോദിയ പറഞ്ഞു.

ബിജെപി ബുള്‍ഡോസറുകളുമായി ചെന്ന് ആളുകളില്‍നിന്ന് അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപവരെയാണു പിരിച്ചെടുക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ദുര്‍ഗേഷ് പഥക് പറഞ്ഞു. ആം ആദ്മി നേതാക്കളാണു നിയമവിരുദ്ധ കുടിയേറ്റക്കാരെ അനധികൃത കോളനികളില്‍ താമസിപ്പിക്കുന്നത്. അവരെ കലാപത്തിന്  ഉപയോഗിക്കുകയാണെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com