വിയര്‍പ്പൊഴുക്കുക, കുറുക്കുവഴികളില്ല. ജനവിശ്വാസം തിരിച്ചുപിടിക്കണം; രാഹുല്‍ ഗാന്ധി

പാര്‍ട്ടി യാഥാര്‍ഥ്യം അംഗീകരിക്കണം. നഷ്ടപ്പെട്ട ജനവിശ്വാസം ആര്‍ജ്ജിച്ചെടുക്കാന്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ പറഞ്ഞു.
വിയര്‍പ്പൊഴുക്കുക, കുറുക്കുവഴികളില്ല. ജനവിശ്വാസം തിരിച്ചുപിടിക്കണം; രാഹുല്‍ ഗാന്ധി

ജയ്പൂര്‍: ജനങ്ങളുമായുള്ള അടുപ്പം പുനസ്ഥാപിക്കുന്നതിനും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുമായി രാജ്യവ്യാപക പദയാത്ര നടത്താന്‍ കോണ്‍ഗ്രസ്. ഒക്ടോബറിലായിരിക്കും പദയാത്ര സംഘടിപ്പിക്കുക. ഇതിനു പുറമേ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനായി കമല്‍നാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി വരും. രാജസ്ഥാനിലെ ഉദയ്പുരില്‍ നടക്കുന്ന ചിന്തന്‍ ശിബിരം രാഷ്ട്രീയകാര്യ സമിതി ചര്‍ച്ചയിലാണ് ഈ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

പാര്‍ട്ടി യാഥാര്‍ഥ്യം അംഗീകരിക്കണം. നഷ്ടപ്പെട്ട ജനവിശ്വാസം ആര്‍ജ്ജിച്ചെടുക്കാന്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ പറഞ്ഞു. ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ല, വിയര്‍പ്പൊഴുക്കണമെന്നും രാഹുല്‍ ഗാന്ധിപറഞ്ഞു. ഓന്നോ രണ്ടോ ദിവസമല്ല മാസങ്ങള്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം ചെലവഴിക്കണമെന്നും രാഹുല്‍ പറഞ്ഞു. ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ല. അതിനാല്‍ ഭയമില്ല. രാജ്യത്തിനായി പോരാടും. ബിജെപിക്കും ആര്‍എസ്എസിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്നും രാഹുല്‍ പറഞ്ഞു. 

ഒരു കുടുംബം, ഒരു ടിക്കറ്റ് നിര്‍ദ്ദേശത്തിനും പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കി. അതേസമയം, അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉണ്ടെങ്കില്‍ കുടുംബത്തിലെ ഒരാള്‍ക്കു കൂടി ടിക്കറ്റ് നല്‍കാനും ധാരണയായി. കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ പകുതി പേര്‍ 50 വയസ്സില്‍ താഴെ ഉള്ളവരായിരിക്കും. എന്‍എസ്യുഐ, യൂത്ത് കോണ്‍ഗ്രസ് ആഭ്യന്തര തിരഞ്ഞെടുപ്പുകള്‍ നിരോധിക്കും. നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിരവധി അഴിമതികള്‍ കടന്നുകയറിയിട്ടുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പിന്റെ എല്ലാ തലത്തിലും കോണ്‍ഗ്രസ് ഭാരവാഹികളെ നിയമിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com