ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്ക് എന്ന് അഭ്യൂഹം

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി
ഹാര്‍ദിക് പട്ടേല്‍, ഫയല്‍ ചിത്രം
ഹാര്‍ദിക് പട്ടേല്‍, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഗുജറാത്ത് ഘടകം വര്‍ക്കിംഗ് പ്രസിഡന്റും പട്ടേല്‍ വിഭാഗം നേതാവുമായ ഹാര്‍ദിക് പട്ടേല്‍  കോണ്‍ഗ്രസ് വിട്ടു. അടുത്തിടെ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലാണെന്നും ഹാര്‍ദിക് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗുജറാത്ത് ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ പ്രതികരിച്ചു. 

തന്നെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അവഗണിക്കുന്നു എന്നാണ് ആഴ്ചകള്‍ക്ക് മുന്‍പ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നത്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത് എന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. 

കോണ്‍ഗ്രസ് നേതൃത്വവുമായി ഹാര്‍ദിക് ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പുറത്തുവന്നിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് ഹാര്‍ദിക് ആരോപണമുയര്‍ത്തിയിരുന്നു. പട്ടേല്‍ വിഭാഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതും ഹാര്‍ദികിനെ പ്രകോപിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

പിന്നാലെ ഒരു ഗുജറാത്തി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദിക് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ചത് വിവാദമായി. രാമക്ഷേത്ര നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങളെ ഹാര്‍ദിക് പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഹാര്‍ദിക് ബിജെപിയിലേക്ക് പോകുകയാണോ എന്ന ചര്‍ച്ചകള്‍ ശക്തമായത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com