ഏക സിവിൽ കോഡ് നടപ്പാക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചു: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി 

എല്ലാ മതവിഭാഗങ്ങൾക്കും ഏകീകൃത രൂപം നൽകുന്നതിനും ദേവഭൂമിയുടെ സംസ്കാരം നിലനിർത്തുന്നതിനുമാണ് ഇതെന്ന് മുഖ്യമന്ത്രി
പുഷ്കർ സിങ് ധാമി
പുഷ്കർ സിങ് ധാമി

ഡെറാഡൂൺ: സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കാൻ സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. മതം, ലിംഗം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതുമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

"എല്ലാ മതവിഭാഗങ്ങൾക്കും ഏകീകൃത രൂപം നൽകുന്നതിനും ദേവഭൂമിയുടെ സംസ്കാരം നിലനിർത്തുന്നതിനുമാണ് ഇത്.നിലവിൽ വിവിധ മതഗ്രന്ഥങ്ങളാണ് അവരുടെ മതത്തിലെ വ്യക്തിനിയമങ്ങൾ നിയന്ത്രിക്കുന്നത്. ഏകീകൃത നിയമത്തിന്‍റെ ആവശ്യകത സുപ്രീം കോടതിയും പലപ്പോഴായി മുന്നോട്ട് വച്ചിരുന്നു. ഇത് നടപ്പാക്കിയാൽ ഗോവക്ക് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും", പുഷ്കർ സിങ് ധാമി  പറഞ്ഞു. 

മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലാണ് ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡിനായി സമിതി രൂപീകരിച്ചത്. ഡൽഹി ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ ശത്രുഘ്‌നൻ സിങ്, ഡൂൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സുരേഖ ദങ്വവാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com