ശുചിമുറിയിൽ മൃതദേഹം; ട്രെയിൻ ഓടിയത് 900 കിലോമീറ്റർ; ഒടുവിൽ

മൂന്നാം ദിവസമാണ് മൃത​ദേഹം കണ്ടെത്തിയത്. ഇതേത്തുടർന്ന് ട്രെയിന്‍ അഞ്ച് മണിക്കൂറോളം വൈകി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ശുചിമുറിയില്‍ മൃതദേഹമുള്ളതറിയാതെ ട്രെയിൻ സഞ്ചരിച്ചത് കിലോമീറ്ററുകൾ. സഹര്‍സാ- അമൃത്സര്‍ ജനസേവാ എക്‌സ്പ്രസിലാണ് 900 കിലോമീറ്ററുകൾ സഞ്ചരിച്ച ശേഷം മൃത​ദേഹം കണ്ടെത്തിയത്. ദുർ​ഗന്ധം വമിക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ വച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

മൂന്നാം ദിവസമാണ് മൃത​ദേഹം കണ്ടെത്തിയത്. ഇതേത്തുടർന്ന് ട്രെയിന്‍ അഞ്ച് മണിക്കൂറോളം വൈകി. മരിച്ച വ്യക്തിയെ തിരിച്ചറിയാനായി ബിഹാര്‍ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ റെയില്‍വേ പൊലീസ് പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്.

മരിച്ച വ്യക്തിയെ തിരിച്ചറിയാനായിട്ടില്ലെന്നും ട്രെയിന്‍ യാര്‍ഡില്‍ കിടക്കുന്ന സമയത്ത് കയറിയതായാണ് കരുതുന്നതെന്നും റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മൃതശരീരം കണ്ടെത്തുന്നതിന് മൂന്ന്, നാല് ദിവസം മുന്‍പേ ഇയാള്‍ മരിച്ചതായാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മരണത്തിന് മുന്‍പ് ഇയാൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നതായി റെയില്‍വെ ഡോക്ടര്‍ സഞ്ചയ് റായും വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com