വാദത്തിനിടെ വക്കീല്‍ തോക്കെടുത്തു; ജഡ്ജിക്ക് നേരെ ചൂണ്ടി; കോടതിമുറിയില്‍ നാടകീയത

ബുധനാഴ്ച കോടതിമുറിയില്‍ കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് നാടകീയമായ സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പറ്റ്‌ന: കോടതിമുറിയില്‍ അഭിഭാഷകന്‍ തോക്ക് ചൂണ്ടി ജഡ്ജിയെ ഭീഷണിപ്പെടുത്തി. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. പിന്നീട് ലൈസന്‍സുള്ള പിസ്റ്റലുമായി അഭിഭാഷകനെ പൊലീസ് അറസ്റ്റ്് ചെയ്തു.

ബുധനാഴ്ച കോടതിമുറിയില്‍ കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് നാടകീയമായ സംഭവം. മുക്സഫര്‍പൂര്‍ സിവില്‍ കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി ഡികെ പ്രധാനിന് നേരെയാണ് അഭിഭാഷകനായ പങ്കജ് മഹന്ത് തോക്ക് ചൂണ്ടിയത്. ഉടന്‍ തന്നെ ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിഭാഷകനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

അതിനിടെ, അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെതിരെ സഹപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആയുധനിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അഭിഭാഷകനെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം അഭിഭാഷകനെ പൊലീസ് കസ്റ്റഡിയില്‍വിട്ടു.

താന്‍ വാദിക്കുന്ന കേസുകളില്‍ 'അസാധാരണ'വിധി പുറപ്പെടുവിക്കുന്ന ജഡ്ജിയുടെ പെരുമാറ്റത്തില്‍ അഭിഭാഷകന്‍ അസ്വസ്ഥനായിരുന്നു. ഇതാണ് സംഭവത്തിന് കാരണമെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. അഡീഷണല്‍ ജഡ്ജിക്കെതിരെ ജില്ലാ ജഡ്ജിക്ക് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com