ബലാത്സംഗം ചെയ്യുന്നവരെ വഴിവക്കില്‍ തൂക്കിലേറ്റണം; മൃതദേഹം കാക്കയ്ക്കും പരുന്തിനും ഇട്ടുകൊടുക്കണം; മധ്യപ്രദേശ് മന്ത്രി

ബലാത്സംഗത്തിനിരയായ നാലുവയസുകാരിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 
ഉഷാ താക്കൂര്‍/ ടെലിവിഷന്‍ ചിത്രം
ഉഷാ താക്കൂര്‍/ ടെലിവിഷന്‍ ചിത്രം

ഭോപ്പാല്‍: ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്നും മൃതദേഹം സംസ്‌കരിക്കരുതെന്നും മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി  ഉഷാ താക്കൂര്‍. ശവങ്ങള്‍ പരുന്തിനും കാക്കയ്ക്കും ഇട്ടുകൊടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഖ്വാണ്ട്വ ജില്ലയില്‍ ബലാത്സംഗത്തിനിരയായ നാലുവയസുകാരിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 

ബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നിയമം കൊണ്ടുവന്നിട്ടുണ്ട്. സംസ്ഥാനത്ത് 72 ബലാത്സംഗ കുറ്റവാളികളെ തൂക്കിലേറ്റിയതായും അവര്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ജസ്‌വാദി പ്രദേശത്തിനടുത്ത് നാലുവയസുകാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരായത്. തിങ്കളാഴ്ച കാണാതായ പെണ്‍കുട്ടിയ്ക്കായി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കുട്ടിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബലാത്സംഗം ചെയ്യുന്ന പുരുഷന്‍മാരെ കവലയില്‍ പരസ്യമായി തൂക്കിലേറ്റണം. അവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി ശിവരാജ് ചൗഹാനോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും മന്ത്രി എല്ലാവിധ സഹായവും ഉറപ്പുനല്‍കി.

സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com