'മകന്‍ ശാപജന്മം'; ജ്യോത്സ്യന്‍ പറഞ്ഞതു കേട്ട് ഭാര്യയയെും കുട്ടിയെയും വീട്ടില്‍നിന്നു പുറത്താക്കി, കേസ് 

കുട്ടി മൂല നക്ഷത്രത്തിലാണ് ജനിച്ചതെന്നും ഇതു കുടുംബത്തിനു ദോഷമാണെന്നും ജ്യോത്സ്യന്‍ പ്രവചിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാംനഗര്‍ (കര്‍ണാടക): ജ്യോത്സ്യന്റെ ഉപദേശം അനുസരിച്ച് ഭാര്യയെയും മൂന്നു വയസ്സുകാരനായ മകനെയും വീട്ടില്‍നിന്നു പുറത്താക്കിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടി വീടിനു ദോഷമാവുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെത്തുടര്‍ന്നാണ് ഇരുവരെയും വീട്ടില്‍നിന്നു പുറത്താക്കിയത്.

ബംഗളൂരുവിനു സമീപം ചന്നപട്‌നയിലാണ് സംഭവം. കുട്ടി മൂല നക്ഷത്രത്തിലാണ് ജനിച്ചതെന്നും ഇതു കുടുംബത്തിനു ദോഷമാണെന്നും ജ്യോത്സ്യന്‍ പ്രവചിക്കുകയായിരുന്നു. നവീന്‍ എന്നയാളാണ് ഭാര്യയെയും മകനെയും വീട്ടില്‍നിന്നു പുറത്താക്കിയത്.

നവീന്റെ ഭാര്യ ശ്രുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാംനഗര്‍ പൊലീസ് കേസെടുത്തത്. ജ്യോത്സ്യനെ കണ്ടു തിരിച്ചു വന്ന ശേഷം നവീന്‍ ക്രൂരമായാണ് പെരുമാറിയതെന്ന് ഭാര്യ പറഞ്ഞു. സദാ സമയവും കുട്ടിയെ ശപിച്ചാണ് ഇയാള്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. പെട്രോള്‍ കുടിപ്പിച്ച് കുട്ടിയെ കൊല്ലാന്‍ നവീന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഭാര്യ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com