പിഞ്ചുകുഞ്ഞിന്റെ വയറ്റില്‍ എട്ടു ഭ്രൂണം; അപൂര്‍വ്വം

ഝാര്‍ഖണ്ഡില്‍ 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ എട്ട് ഭ്രൂണങ്ങള്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ എട്ട് ഭ്രൂണങ്ങള്‍ കണ്ടെത്തി. മൂന്ന് സെന്റിമീറ്റര്‍ മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ വലിപ്പമുള്ളതാണ് ഭ്രൂണകള്‍. ഇത് അപൂര്‍വ്വ സംഭവമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെയാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. മുഴയ്ക്കുള്ളിലായിരുന്നു ഇവ. ശസ്ത്രക്രിയ നടത്തി ഇവ നീക്കം ചെയ്തതായി ആശുപത്രി അധികൃതര്‍ പറയുന്നു. വികലമായ ഒരു കശേരു ഭ്രൂണം മറ്റൊരു ശരീരത്തിനുള്ളില്‍ അടഞ്ഞിരിക്കുന്ന ഫെറ്റസ്- ഇന്‍- ഫെറ്റു എന്ന അപൂര്‍വ്വ അവസ്ഥയാണിതെന്നാണ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ ജേര്‍ണലില്‍ പറയുന്നത്.

എന്നാല്‍ എട്ടു ഭ്രൂണങ്ങള്‍ വയറ്റിനുള്ളില്‍ കണ്ടെത്തുന്നത് ആദ്യമായാണ് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒക്ടോബര്‍ പത്തിന് സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. വയറ്റില്‍ മുഴ കണ്ട് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാരാണ് മാതാപിതാക്കളോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് മുഴ നീക്കം ചെയ്യുന്നതിനിടെയാണ് ഒന്നിന് പിറകെ ഒന്നായി എട്ടു ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍ ഇമ്രാന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com