സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപവീതം; സൗജന്യ വൈദ്യുതി; യുവാക്കളെ ലക്ഷ്യമിട്ട് ഹിമാചലില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക

പിന്‍വലിച്ച പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും 5 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്നുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നു/ട്വിറ്റര്‍
കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നു/ട്വിറ്റര്‍


ഷിംല: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. യുവാക്കളെയും കര്‍ഷകരെയും ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ കൂടുതല്‍. പിന്‍വലിച്ച പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും 5 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്നുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

കര്‍ഷകരില്‍നിന്ന് ദിവസവും 10 ലീറ്റര്‍ പാലും കിലോയ്ക്കു 2 രൂപ നിരക്കില്‍ ചാണകവും വാങ്ങും. 18നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപവീതം നല്‍കും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കും. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

യുവാക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും മുന്‍ഗണന നല്‍കാന്‍ യൂത്ത് കമ്മീഷന്‍ സ്ഥാപിക്കും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സിറ്റിങ് ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സമതി രൂപീകരിക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്റ്റാര്‍ട്ട്അപ്പുകള്‍ തുടങ്ങാന്‍ പത്തുകോടി രൂപ വീതം നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. 

ബിജെപിയുടെ പ്രകടനപത്രിക ഞായറാഴ്ച പുറത്തിറക്കും. സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ മോദി സുന്ദര്‍ നഗറിലും സോളനിലും റാലികളില്‍ പങ്കെടുക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com