ബാഗിലാക്കുന്നതിനിടെ അല്‍പ്പം ശ്രദ്ധ പാളി; 'സ്‌നേക് മാന്‍' മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശില്‍ 30 വര്‍ഷത്തിനിടെ നിരവധി പാമ്പുകളെ പിടികൂടിയതിനെ തുടര്‍ന്ന് സ്‌നേക് മാന്‍ എന്ന വിളിപ്പേര് ലഭിച്ച 60കാരന്‍ പാമ്പു കടിയേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 30 വര്‍ഷത്തിനിടെ നിരവധി പാമ്പുകളെ പിടികൂടിയതിനെ തുടര്‍ന്ന് സ്‌നേക് മാന്‍ എന്ന വിളിപ്പേര് ലഭിച്ച 60കാരന്‍ പാമ്പു കടിയേറ്റ് മരിച്ചു. ബറേലി സ്വദേശിയായ മോട്ടി റാമാണ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചത്. 

ബറേലിയിലെ രാജേന്ദ്ര നഗര്‍ മേഖലയില്‍ ടീച്ചേഴ്‌സ് കോളനിയിലെ വീട്ടില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് മോട്ടി റാമിന് പാമ്പ് കടിയേറ്റത്. പാമ്പിനെ പിടികൂടി ബാഗിലാക്കുന്നതിനിടെയാണ് കടിയേറ്റത്. അല്‍പ്പനേരം ശ്രദ്ധ തെറ്റിയ സമയത്ത് മോട്ടി റാമിന്റെ വലതു കൈയിലെ വിരലിലാണ് പാമ്പ് കൊത്തിയത്. 

കടിയേറ്റ ഉടന്‍ തന്നെ ആരോഗ്യനില വഷളായ മോട്ടി റാമിനെ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കും മാറ്റി.

ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, ഗുരുതരാവസ്ഥയിലായിരുന്ന മോട്ടി റാമിന് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.കഴിഞ്ഞ 30 വര്‍ഷത്തെ പാമ്പ് പിടിത്ത ജീവിതത്തിനിടെ, നൂറ് കണക്കിന് പാമ്പുകളെയാണ് മോട്ടി റാം പിടികൂടി രക്ഷിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com