സുപ്രീം കോടതി /ഫയല്‍ ചിത്രം
സുപ്രീം കോടതി /ഫയല്‍ ചിത്രം

കത്തുവ കൂട്ട ബലാത്സംഗം; പ്രതിക്കു പ്രായപൂര്‍ത്തിയായെന്നു സുപ്രീം കോടതി, പ്രത്യേക വിചാരണ വേണ്ട

പ്രതിയുടെ പ്രായം കണക്കാക്കാന്‍ മറ്റു തെളിവുകള്‍ ഇല്ലാത്ത സഹചര്യത്തിത്തില്‍ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായമാണ് കണക്കിലെടുക്കേണ്ടതെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗിയും ജെബി പര്‍ദിവാലയും

ന്യൂഡല്‍ഹി: കോളിളക്കമുണ്ടാക്കിയ കത്തുവ കൂട്ട ബലാത്സംഗ, കൊലപാതക കേസിലെ പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന് സുപ്രീം കോടതി. നിയമപരമായ മറ്റു രേഖകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം തള്ളിക്കളയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പ്രതിയുടെ പ്രായം കണക്കാക്കാന്‍ മറ്റു തെളിവുകള്‍ ഇല്ലാത്ത സഹചര്യത്തിത്തില്‍ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായമാണ് കണക്കിലെടുക്കേണ്ടതെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗിയും ജെബി പര്‍ദിവാലയും പറഞ്ഞു. പ്രായം കണക്കാക്കുന്നതില്‍ മെഡിക്കല്‍ അഭിപ്രായത്തെ വിശ്വാസത്തില്‍ എടുക്കാമോയെന്ന കാര്യം അതിന്റെ സാഹചര്യവും മൂല്യവും അനുസരിച്ചിരിക്കുമെന്ന് ബെഞ്ച് പറഞ്ഞു. 

കേസിലെ പ്രതിയായ ശുഭം സംഗ്ര പ്രായപൂര്‍ത്തിയാവാത്ത ആളാണെന്നും പ്രത്യേകമായ വിചാരണ നടത്തണമെന്നും കത്തുവ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയും ഇതു ശരിവച്ചു. ഈ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതി പ്രായപൂര്‍ത്തിയാവാത്ത ആളാണ് എന്നു കരുതാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

2019ല്‍ ആണ് രാജ്യത്തെ ഞെട്ടിച്ച കത്തു കൂട്ട ബലാത്സംഗം നടന്നത്. അതേ വര്‍ഷം തന്നെ ജൂണില്‍ പ്രത്യേക കോടതി കേസിലെ മൂന്നു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. സംഗ്രയ്ക്കു പ്രായപൂര്‍ത്തിയായില്ലെന്നു കണ്ട് കേസ് ജുവനൈല്‍ ജസ്റ്റില്‍ ബോര്‍ഡിലേക്കു കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com