ന്യൂഡല്‍ഹി: ചാരവൃത്തിക്കേസില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍. ഹണിട്രാപ്പില്‍ കുടുക്കി ഡ്രൈവറില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ ഭവനില്‍ നിന്നാണ് ഡ്രൈവറെ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന് പൗരന് രഹസ്യവിവരങ്ങള്‍ കൈമാറിയതിന് ഡ്രൈവര്‍ക്ക് പണം ലഭിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ത്രീ എന്ന വ്യാജേനയാണ് പാകിസ്ഥാന് പൗരന് ഡ്രൈവറെ ബന്ധപ്പെട്ടത്. പൂജ എന്ന പേരില്‍ പാകിസ്ഥാന് പൗരന് സൗഹൃദം സ്ഥാപിച്ച് ഡ്രൈവറെ ഹണിട്രാപ്പില്‍ കുടുക്കി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ