ദൈര്‍ഘ്യമേറിയ ദൗത്യം; ഒന്‍പത് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ഭ്രമണപഥത്തിലേക്ക് - വീഡിയോ

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 കുതിച്ചുയര്‍ന്നു.
പിഎസ്എല്‍വി റോക്കറ്റ് കുതിച്ചുയരുന്ന ദൃശ്യം
പിഎസ്എല്‍വി റോക്കറ്റ് കുതിച്ചുയരുന്ന ദൃശ്യം

ന്യൂഡല്‍ഹി: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 കുതിച്ചുയര്‍ന്നു. ഓഷ്യന്‍സാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം 6 (ഇഒഎസ്-6). പിഎസ്എല്‍വിയുടെ 56-ാമത്തെ വിക്ഷേപണ ദൗത്യമാണിത്.

ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 11.56നായിരുന്നു വിക്ഷേപണം.  ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത. 

ഇഒഎസ്-6ന് പുറമേ ഭൂട്ടാന്റെ ഉപഗ്രഹങ്ങളും പിക്സല്‍ വികസിപ്പിച്ചെടുത്ത 'ആനന്ദ്' എന്ന ഉപഗ്രഹം, ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ധ്രുവ സ്പേസിന്റെ 'തൈബോള്‍ട്ട്' (2 ഉപഗ്രഹങ്ങള്‍), യുഎസിലെ ആസ്ട്രോകാസ്റ്റിന്റെ 4 ഉപഗ്രഹങ്ങള്‍ എന്നിവയെയും വഹിച്ചാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com