'അവനെ കൊല്ലണം';  വാളുമായി എത്തി, അഫ്താബിനെ കൊണ്ടുപോയ വാഹനത്തിന് നേരെ ആക്രമണം; വീഡിയോ

വാളുമായെത്തിയ പതിനഞ്ച സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്താബിനെ കൊണ്ടുവന്ന വാഹനത്തിന് നേരെ ആക്രമണം/വീഡിയോ ദൃശ്യം
അഫ്താബിനെ കൊണ്ടുവന്ന വാഹനത്തിന് നേരെ ആക്രമണം/വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി: പങ്കാളിയായ ശ്രദ്ധ വാല്‍ക്കറിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അഫ്താബിനെ കൊണ്ടുപോയ പൊലീസ് വാഹനത്തിന് നേരെ ആക്രമണം. ഇന്ന് വൈകീട്ടാണ് സംഭവം. വാളുമായെത്തിയ പതിനഞ്ച സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദു സേനാ പ്രവര്‍ത്തകരാണ് അഫ്താബിനെ ആക്രമിച്ചതിന് പിന്നില്‍ എന്നാണ് സൂചന. ഡല്‍ഹി രോഹിണിയില്‍ പോളിഗ്രാഫ് നടത്താനെത്തിയ ഫോറന്‍സിക് ലാബിന് മുന്നില്‍വച്ചായിരുന്നു ആക്രമണം. സ്ഥിതി ഗതികള്‍ നിയന്ത്രിക്കാനായെന്നും അഫ്താബ് സുരക്ഷിതനാണെന്നും പൊലീസ് പറഞ്ഞു. 

അതേസമയം, ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കാന്‍ അഫ്താബ് ഉപയോഗിച്ചതെന്ന് കരുതുന്ന കൂടുതല്‍ ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. പിടികൂടിയ ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

ശ്രദ്ധയക്ക് സമ്മാനമായി നല്‍കിയ മോതിരം അഫ്താബ് മറ്റൊരു യുവതിക്ക് സമ്മാനിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധയുടെ മൃതദേഹം കഷണങ്ങളാക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന അഞ്ച് കത്തികള്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് അഫ്താബ് ഉപയോഗിച്ചെന്ന് കരുതുന്ന കൂടുതല്‍ ആഭരണങ്ങള്‍ പൊലീസ് കണ്ടെത്തിയത്.

പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് മുപ്പത്തിയഞ്ച് കഷണങ്ങളാക്കിയ ശേഷം മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. പിന്നാലെ മൃതദേഹം ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുമായി പൊലീസ് വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തിയെങ്കിലും തലയോട്ടിയും മറ്റ് മൃതദേഹഭാഗങ്ങളും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കെ, അഫ്താബ് ഡോക്റായ മറ്റൊരു യുവതിയുമായി ഡേറ്റിങ് ആരംഭിച്ചു. ബംബിള്‍ ആപ്പ് വഴി പരിചയപ്പെട്ട ഡോക്ടര്‍ക്ക് ശ്രദ്ധയുടെ മോതിരം സമ്മാനിച്ചതായും പൊലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നവംബര്‍ 12നാണ് അഫ്താബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com