ഇനി ബിആര്‍എസ്; ലക്ഷ്യം ദേശീയ രാഷ്ട്രീയം, പേര് മാറ്റി ടിആര്‍എസ്

പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ടിആര്‍എസിന്റെ പേര് ബിആര്‍എസ് എന്നാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി
പാര്‍ട്ടി ജനറല്‍ ബോഡി യോഗത്തില്‍ കെസിആര്‍ സംസാരിക്കുന്നു/ട്വിറ്റര്‍
പാര്‍ട്ടി ജനറല്‍ ബോഡി യോഗത്തില്‍ കെസിആര്‍ സംസാരിക്കുന്നു/ട്വിറ്റര്‍

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി ഇനിമുതല്‍ ഭാരത് രാഷ്ട്ര സമിതി. പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ടിആര്‍എസിന്റെ പേര് ബിആര്‍എസ് എന്നാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെലങ്കാനയ്ക്ക് പുറത്ത് മത്സരിക്കുമെന്ന് കെസിആര്‍ പ്രഖ്യാപിച്ചു. ഒന്‍പതാം തീയതി ഡല്‍ഹിയില്‍ പൊതുയോഗം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

ടിആര്‍എസ് രൂപീകരിച്ച് 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് കെസിആര്‍ കടക്കുന്നത്. ടിആര്‍എസിനെ ബിആര്‍എസ് എന്ന പുതിയ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ അവതരിപ്പിച്ച പ്രമേയം വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. 

ബിആര്‍എസ് പ്രഖ്യാപന പരിപാടിയില്‍ പങ്കെടുക്കാനായി വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും എത്തിയിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഇരുപത് എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുക്കാനെത്തി. 

ബിജെപിക്ക് എതിരെ കോണ്‍ഗ്രസ് ഇതര ബദല്‍ ഉണ്ടാക്കുക എന്ന ആശയവുമായാണ് കെസിആര്‍ ദേശീയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. മമത ബാനര്‍ജി, ശരദ് പവാര്‍ അടക്കമുള്ള നേതാക്കളുമായി അദ്ദേഹം പലതവണ ചര്‍ച്ചയും നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com