പുതുപുത്തന്‍ റോഡ്, പൊടുന്നനെ സ്‌കൂട്ടര്‍ അപ്പാടെ കുഴിയില്‍ (വീഡിയോ)

പൂര്‍ണമായും കുഴിയിലായിപ്പോയ സ്‌കൂട്ടര്‍ ജെസിബി ഉപയോഗിച്ചാണ് പുറത്തെടുത്തത്
റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍
റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍

ജയ്പൂർ: റോഡിലെ കുഴികളും അതുമൂലമുണ്ടാകുന്ന അപകടങ്ങളും കേരളത്തില്‍ പുതുമയുള്ള വാര്‍ത്തകളല്ല. എന്നാല്‍ പുതുതായി നിര്‍മ്മിച്ച റോഡ് ഒരു സ്‌കൂട്ടര്‍ പോയപ്പോള്‍ ഇടിഞ്ഞു താഴുകയും വാഹനം പൂര്‍ണമായും അതിനകത്ത് അകപ്പെടുകയും ചെയ്താലോ. അത്തരമൊരു സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. പുതുതായി നിര്‍മ്മിച്ച റോഡില്‍ പെട്ടെന്ന് കുഴിയുണ്ടാകുകയും ഹോണ്ട ആക്ടീവ ഐ സ്‌കൂട്ടര്‍ മുഴുവനായി കുഴിയിലേക്ക് പതിക്കുകയുമായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

സ്കൂട്ടർ ജെസിബി ഉപയോ​ഗിച്ച് പുറത്തെടുക്കുന്നു
സ്കൂട്ടർ ജെസിബി ഉപയോ​ഗിച്ച് പുറത്തെടുക്കുന്നു

സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുകയുമായിരുന്നു. പൂര്‍ണമായും കുഴിയിലായിപ്പോയ സ്‌കൂട്ടര്‍ ജെസിബി ഉപയോഗിച്ചാണ് പുറത്തെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com