പാദസരം മോഷ്ടിക്കാനായി വയോധികയുടെ കാല്‍ അറുത്തുമാറ്റി; കൊടും ക്രൂരത

ഗുരുതരമായി പരിക്കേറ്റ നൂറ് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു
പരിക്കേറ്റ വയോധിക ആശുപത്രിയില്‍ ചികിത്സയില്‍
പരിക്കേറ്റ വയോധിക ആശുപത്രിയില്‍ ചികിത്സയില്‍
Updated on

ജയ്പൂര്‍: മോഷണശ്രമത്തിനിടെ വയോധികയുടെ കാല്‍ അറുത്തുമാറ്റി കൊടും ക്രൂരത. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നൂറ് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

പാദസരം മോഷ്ടിക്കുന്നതിനായാണ് ഇവര്‍ വയോധികയുടെ കാല്‍ വെട്ടിമാറ്റിയത്. വീടിന് സമീപത്ത് സാരമായി പരിക്കേറ്റനിലയില്‍ അബോധാവസ്ഥയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു. അവരുടെ ശരീരമാസകലം മുറിവുകള്‍ ഉണ്ടായിരുന്നതായി എഎസ്പി ഗാല്‍റ്റ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ രാജസ്ഥാനിലെ ബുണ്ടി ജില്ലയിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് 75കാരിയാണ് ആക്രമണത്തിന് ഇരയായത്. സ്ത്രീയുടെ വെള്ളിപാദസാരം മോഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു വയോധികയുടെ കാല്‍ അറുത്തെടുത്തത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com