പച്ചക്കറി വാങ്ങാൻ കേന്ദ്ര ധനമന്ത്രി മാർക്കറ്റിൽ; അമ്പരന്ന് കാഴ്ചക്കാർ- വീഡിയോ 

തെരുവ് കച്ചവടക്കാരനിൽ നിന്ന് പച്ചക്കറി വാങ്ങുന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ വീഡിയോ വൈറലാകുന്നു
പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ എത്തിയ കേന്ദ്ര ധനമന്ത്രിയുടെ ദൃശ്യം
പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ എത്തിയ കേന്ദ്ര ധനമന്ത്രിയുടെ ദൃശ്യം

ചെന്നൈ: തെരുവ് കച്ചവടക്കാരനിൽ നിന്ന് പച്ചക്കറി വാങ്ങുന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ വീഡിയോ വൈറലാകുന്നു. മന്ത്രി തന്നെയാണ് വീഡിയോകളും ചിത്രങ്ങളും ട്വീറ്റ് ചെയ്തത്.  

ചെന്നൈയിലെ മൈലാപ്പൂരിലാണ് പച്ചക്കറി വാങ്ങാൻ ധനമന്ത്രി എത്തിയത്. കച്ചവടക്കാരുമായി കേന്ദ്രധനമന്ത്രി ആശയവിനിമയം നടത്തിയെന്നും ട്വീറ്റ് പറയുന്നു. ധനമന്ത്രി കുറച്ച് മധുരക്കിഴങ്ങ് വാങ്ങുന്നത് വീഡിയോയില്‍ കാണാം. പാവയ്ക്ക വാങ്ങാനും മന്ത്രി താത്പര്യം കാണിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം നഗരത്തിൽ സ്പെഷ്യല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കേന്ദ്രം നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തിരുന്നു.

രാജ്യത്ത് പണപ്പെരുപ്പം പിടിമുറുക്കിയിരിക്കുകയാണ്. പണപ്പെരുപ്പത്തിന് പ്രധാന കാരണമായിരിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ വില വർധനയാണ്. അതിനിടെയാണ് മന്ത്രിയുടെ പച്ചക്കറി കട സന്ദർശനം. ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകള്‍ ട്വീറ്റിന് വരുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com