ഡൊമിനോസ് പിസയില്‍ കുപ്പിച്ചില്ല്, ഫോട്ടോ സഹിതം ആരോപണവുമായി യുവാവ്; പ്രതികരിച്ച് കമ്പനി 

പരാതി ഉയര്‍ന്ന ഔട്ട്‌ലറ്റില്‍ കമ്പനിയുടെ ക്വാളിറ്റി ടീം പരിശോധന നടത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡൊമിനോസ് പിസയില്‍ കുപ്പിച്ചില്ല് കണ്ടെത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കമ്പനി. പരാതി ഉയര്‍ന്ന ഔട്ട്‌ലറ്റില്‍ കമ്പനിയുടെ ക്വാളിറ്റി ടീം പരിശോധന നടത്തിയെന്നും ആരോപണത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങളൊന്നും അവിടെ കണ്ടെത്തിയില്ലെന്നും കമ്പനി അറിയിച്ചു. തങ്ങളുടെ അടുക്കളകളും സര്‍വീസ് ഏരിയകളും കുപ്പിച്ചില്ല് നിരോധിത ഇടങ്ങളാണെന്നും കമ്പനി വ്യക്തമാക്കി. 

കഴിഞ്ഞ ശനിയാഴ്ച അരുണ്‍ കൊല്ലൂരി എന്നയാള്‍ ഡൊമിനോസിനെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയത്. പകുതി കഴിച്ച പിസയുടെ ചിത്രമാണ് ഇയാള്‍ പങ്കുവച്ചത്. അതില്‍ ഒരു കഷ്ണം കുപ്പിച്ചില്ല് വ്യക്തമായി കാണാം. മുംബൈ പൊലീസിനെയും ഡൊമിനോസിനെയും കേന്ദ്ര ഭക്ഷ്യസുരക്ഷാ മന്ത്രാലയത്തെയും ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. രണ്ട് മൂന്ന് കഷ്ണം കുപ്പിച്ചില്ല് കണ്ടെത്തിയെന്നും നമ്മള്‍ കഴിക്കുന്ന ആഗോള ബ്രാന്‍ഡിനെക്കുറിച്ച് ഇത് വ്യക്തമാക്കിത്തരുമെന്നുമാണ് ചിത്രം പങ്കുവച്ച് അരുണ്‍ ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ഡൊമിനോസില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുമെന്ന് തനിക്ക് വലിയ ഉറപ്പില്ലെന്നും അരുണ്‍ പറഞ്ഞു.

നിമിഷങ്ങള്‍ക്കകം വൈറലായ കുറിപ്പ് കണ്ട് ഡൊമിനോസിന്റെ ഗുണനിലവാരം ചോദ്യം ചെയ്ത് നിരവധി പേരാണ് കമന്റുകള്‍ കുറിച്ചത്. ചിലര്‍ ബ്രാന്‍ഡിന്റെ പഴയ ക്വാളിറ്റി ഇപ്പോഴില്ലെന്നും പലരും തങ്ങള്‍ ഡൊമിനോസില്‍ പോകുന്നത് നിര്‍ത്തിയെന്നുമെല്ലാമാണ് പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്നുതന്നെ ഡൊമിനോസ് ആരോപണത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. പരാതി ഉയര്‍ത്തിയ വ്യക്തിയോട് കാര്യങ്ങള്‍ തിരക്കിയെന്നും ഇതനുസരിച്ച് ആരോപണത്തില്‍ പറയുന്ന ഔട്ട്‌ലറ്റില്‍ പരിശോധന നടത്തിയെന്നുംമാണ് ഡൊമിനോസ് അധികൃതര്‍ അറിയിച്ചത്. പരാതിക്കാരനില്‍ നിന്ന് സാംപിള്‍ വാങ്ങി കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ട്രെയിന്‍ യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഫോണ്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com