ക്യാബിനുള്ളില്‍ പുക ഉയര്‍ന്നപ്പോള്‍ / ട്വിറ്റര്‍
ക്യാബിനുള്ളില്‍ പുക ഉയര്‍ന്നപ്പോള്‍ / ട്വിറ്റര്‍

ക്യാബിനുള്ളില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം ഹൈദരബാദില്‍ അടിയന്തരമായി തിരിച്ചിറക്കി

വിമാനത്തിനുള്ളില്‍ ഉണ്ടായവരെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തിറക്കുകയും ചെയ്തു

ഹൈദരബാദ്: ക്യാബിനിലെ പുകയെ തുടര്‍ന്ന് ഗോവയില്‍ നിന്ന് വരികയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ഹൈദരബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിങ് നടത്തി. വിമാനത്തിനുള്ളില്‍ ഉണ്ടായവരെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തിറക്കുകയും ചെയ്തു. വിമാനത്തില്‍ നിന്നും ഇറങ്ങുന്നതിനിടെ ഒരു യാത്രക്കാരന് നേരിയ പരിക്കേറ്റതായും ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍  86 യാത്രക്കാരുണ്ടായിരുന്നു. അടിയന്തര ലാന്‍ഡിങ്ങിനെ തുടര്‍ന്ന് ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളാണ് ഈ അടുത്തകാലത്തായി സ്പൈസ് ജെറ്റില്‍നിന്ന് റിപോര്‍ട്ട് ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com