അമിത് ഷായുടെ വസതിയില്‍ നീര്‍ക്കോലി; പിടികൂടിയത് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍

വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് എസ്ഒഎസ് എന്ന എൻജിഒയെ വിവരം അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിൽ പാമ്പ് കയറി. വ്യാഴാഴ്ച രാവിലെയോടെ വീടിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. നീർക്കോലി ഇനത്തിൽ പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. 

ഇടത്തരം വിഷമുള്ള ഈ പാമ്പുകൾ മനുഷ്യജീവന് ഭീഷണിയല്ല. ഗാർഡ് റൂമിന് സമീപമാണ് പാമ്പിനെ കണ്ടത്. ഇതോടെ വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് എസ്ഒഎസ് എന്ന എൻജിഒയെ വിവരം അറിയിച്ചു. 

മരപ്പലകകൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു പാമ്പ്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്തത്. അഞ്ചടിയാണ് പാമ്പിന് നീളമുണ്ടായത്. ഡൽഹിയിലെ മൺസൂൺ കാലത്ത് എഴുപതോളം പാമ്പുകളെയാണ് പിടികൂടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com