സുഹൃത്തിന്റെ വീട്ടില്‍ വിരുന്നെത്തി; നവദമ്പതികള്‍ ഉള്‍പ്പെടെ മുന്നുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു

ഒരു മാസം മുമ്പായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം
ഒഴുക്കില്‍പ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍
ഒഴുക്കില്‍പ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍

തേനി: ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപം പെരിയത്തുകോംബെ നദിയില്‍ കുളിക്കാനിറങ്ങിയ നവ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു.

സുബ്ബരാജ് നഗര്‍ പുതുകോളനിയിലെ രാജ(30), ഭാര്യ കാവ്യ(20), സഞ്ജയ്(24) എന്നിവരാണ് മരിച്ചത്. ഒരു മാസം മുമ്പായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം. സഞ്ജയ്‌യുടെ വീട്ടില്‍ വിവാഹസല്‍കാരത്തിന് എത്തിയതായിരുന്നു രാജയും കാവ്യയും. സഞ്ജയ്ക്കും മറ്റൊരു ബന്ധുവായ പ്രണവിനുമൊപ്പം ഇന്നലെ പുലര്‍ച്ചെ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നദിയിലിറങ്ങുമ്പോല്‍ രാജയും കാവ്യയും പാറയില്‍ കാല്‍ വഴുതി വീണു. ഈ സമയം നദിയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു.

ഒഴുക്കില്‍ പെട്ട ദമ്പതികളെ രക്ഷിക്കാനായി നദിയിലിറങ്ങുമ്പോഴാണ് സഞ്ജയ് അപകടത്തില്‍ പെട്ടത്. ഒപ്പമുണ്ടായിരുന്ന പ്രണവ് വിവരം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്ത് തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com