പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം, പിഴ 1000രൂപ; ഉത്തരവിറക്കി കർണാടക പൊലീസ് 

എട്ടുസീറ്റ് വരെയുള്ള കാറുകളിലെ മുഴുവൻ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബെംഗളൂരു: പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കർണാടക. എട്ടുസീറ്റ് വരെയുള്ള കാറുകളിലെ മുഴുവൻ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. എല്ലാവർക്കും നിയമം നിർബന്ധമാക്കി കർണാടക പൊലീസ് ഉത്തരവിറക്കി.

എസ്‌യുവി, എംയുവി, ഹാച്ച്ബാക്ക്, സെഡാൻ തുടങ്ങി എം 1 ആയി തരംതിരിക്കുന്ന എല്ലാ വാഹനങ്ങൾക്കും നിയമം ബാധകമാണ്. സീറ്റ്ബെൽറ്റിടാത്തവർക്ക് 1,000 രൂപ പിഴയടിക്കും. റോഡ് സുരക്ഷയുടെ ചുമതലയുള്ള എഡിജിപി ആർ ഹിതേന്ദ്രയാണ് ഉത്തരവിറക്കിയത്. 

പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത, ഹൈവേ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് മുഴുവൻ എസ്പിമാർക്കും സിറ്റി പോലീസ് കമ്മിഷണർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com