'ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള 22 എംഎല്‍എമാര്‍ കടുത്ത അതൃപ്തിയില്‍; ബിജെപിയില്‍ ചേരും'

ഷിന്‍ഡെ പക്ഷത്തെ 22 എംഎല്‍എമാര്‍ കടുത്ത അതൃപ്തിയിലാണ്. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബിജെപി ഒരുക്കിയ താത്കാലിക സംവിധാനം മാത്രം
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ/ പിടിഐ
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ/ പിടിഐ

മുംബൈ: ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ 40 എംഎല്‍എമാരില്‍ 22 പേര്‍ ബിജെപിയിലേക്ക് എന്ന റിപ്പോര്‍ട്ട്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ പ്രതിവാരകോളത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഷിന്‍ഡെ പക്ഷത്തെ 22 എംഎല്‍എമാര്‍ കടുത്ത അതൃപ്തിയിലാണ്. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബിജെപി ഒരുക്കിയ താത്കാലിക സംവിധാനമാത്രമാണെന്നും കോളത്തില്‍ പറയുന്നു

അദ്ദേഹത്തിന്റെ മുഖ്യമന്ത്രി കുപ്പായം എപ്പോള്‍ വേണമെങ്കിലും അഴിഞ്ഞുപോകുമെന്ന് എല്ലാവര്‍ക്കും മനസിലായി. അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ ഷിന്‍ഡെ പക്ഷത്തിന് നിര്‍ത്താന്‍ പദ്ധതിയിട്ടിരുന്നു.ബിജെപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അത് ഒഴിവാക്കിയതെന്നും ലേഖനത്തില്‍ പറയുന്നു.

മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത്, സര്‍പഞ്ച് തെരഞ്ഞെടുപ്പുകളില്‍ ഷിന്‍ഡെ വിഭാഗത്തിന്റെ അവകാശവാദം തെറ്റാണ്. നിലവില്‍ ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള നാല്‍പ്പത് എംഎല്‍എമാരില്‍ 22 പേര്‍ അതൃപ്തരാണ്. ഇവര്‍ വൈകാതെ ബിജെപിയില്‍ ചേരുമെന്നും ലേഖനത്തില്‍ പറയുന്നു. മഹാരാഷ്ട്രയെ നശിപ്പിച്ചതില്‍ ജനങ്ങള്‍ അദ്ദേഹത്തോട് പൊറുക്കില്ലെന്നും ബിജെപിയുടെ നേട്ടത്തിനായി ഷിന്‍ഡെയെ ഉപയോഗിക്കുന്നത് തുടരുമെന്നും ലേഖനത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com