ഭാ​ഗികമായി മറഞ്ഞ് സൂര്യൻ; ​ഗ്രഹണം രാജ്യത്ത് ഏറ്റവും കൂടുതൽ ദൃശ്യമായത് ശ്രീന​ഗറിൽ; ക്ഷേത്രങ്ങൾ അടച്ചിട്ടു (വീഡിയോ)

ശ്രീനഗറില്‍ ഏകദേശം 55 ശതമാനത്തോളം സൂര്യബിംബം ഗ്രഹണത്തിന്റെ ഏറ്റവും കൂടിയ സമയത്ത് മറയ്ക്കപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി. വൈകീട്ട് നാല് മുതൽ വിവിധ ന​ഗരങ്ങളിൽ ഭാഗികമായാണ് ​ഗ്രഹണം ​ദൃശ്യമായത്. 

ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഭോപ്പാല്‍, ചണ്ഡീഗഢ് എന്നിങ്ങനെ പ്രധാന നഗരങ്ങളിലെല്ലാം ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ന്യൂഡല്‍ഹിയില്‍ വൈകീട്ട് 4.29 നാണ് ഗ്രഹണം ദൃശ്യമായത്.

ശ്രീനഗറില്‍ ഏകദേശം 55 ശതമാനത്തോളം സൂര്യബിംബം ഗ്രഹണത്തിന്റെ ഏറ്റവും കൂടിയ സമയത്ത് മറയ്ക്കപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ ദൃശ്യമായത് ശ്രീന​ഗറിലാണ്. ന്യൂഡല്‍ഹിയില്‍ ഇത് 45 ശതമാനമായിരുന്നു. 

ഈ വർഷത്തെ അവസാന സൂര്യഗ്രഹണമാണിത്. ഗ്രഹണത്തോട് അനുബന്ധിച്ച് ക്ഷേത്രങ്ങൾ അടച്ചിട്ടു. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളക്കം അടച്ചിട്ടു. ഗ്രഹണത്തിനു ശേഷം തുറക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com