പ്ലേറ്റ്ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവച്ച് രോ​ഗി മരിച്ചു; സ്വകാര്യ ആശുപത്രി പൊളിക്കാൻ സർക്കാർ

സംഭവം പുറത്തറിഞ്ഞപ്പോൾ തന്നെ ആശുപത്രിക്കെതിരെ സ‍ർക്കാർ കടുത്ത നടപടികൾ ആരംഭിച്ചിരുന്നു
യോഗി ആദിത്യനാഥ്/ഫയല്‍
യോഗി ആദിത്യനാഥ്/ഫയല്‍

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പ്ലേറ്റ്ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തി വച്ച് രോഗി മരിച്ച സ്വകാര്യ ആശുപത്രി പൊളിക്കാൻ സർക്കാർ തീരുമാനം. ഡെങ്കിപ്പനി ബാധിച്ച 32 വയസുകാരൻ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ആശുപത്രി പൊളിക്കാൻ സർക്കാ‍ർ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് യുപി സർക്കാർ ഉത്തരവിറക്കി. 

സംഭവം പുറത്തറിഞ്ഞപ്പോൾ തന്നെ ആശുപത്രിക്കെതിരെ സ‍ർക്കാർ കടുത്ത നടപടികൾ ആരംഭിച്ചിരുന്നു. പിറ്റേ ദിവവസം തന്നെ ആശുപത്രി പൂട്ടി സീൽ ചെയ്തു. പ്ലേറ്റ്ലെറ്റിന് പകരം ജ്യൂസ് കുത്തി വച്ച് രോഗി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്നുതന്നെ ഉത്തരവിടുകയും ചെയ്തിരുന്നു. 

ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ സമിതി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം നടക്കുമ്പോൾ തന്നെ ആശുപത്രി അധികൃതരോട് സംഭവത്തിൽ സർക്കാർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് ആശുപത്രി പൊളിക്കാൻ സർക്കാർ ഉത്തരവിറക്കിയതെന്നാണ് റിപ്പോർട്ടുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com