കോയമ്പത്തൂരിലേത് ചാവേര്‍ ആക്രമണം? മൂബിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ടെത്തി, മൃതദേഹത്തില്‍ രാസലായനിയുടെ സാന്നിധ്യം

മരണ വിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം, സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കണം എന്നായിരുന്നു സ്റ്ററ്റസ്
സ്‌ഫോടനത്തില്‍ തകര്‍ന്ന കാര്‍/ എഎന്‍ഐ
സ്‌ഫോടനത്തില്‍ തകര്‍ന്ന കാര്‍/ എഎന്‍ഐ


കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ സ്ഫോടനം ചാവേർ ആക്രമണം എന്ന നി​ഗമനത്തിലേക്ക് അന്വേഷണ സംഘം. നടന്നത് ചാവേര്‍ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്ന നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്‍റെ മൃതദേഹത്തില്‍ കണ്ടെത്തിയതായാണ് സൂചന. 

മുബീന്‍റെ 13 ശരീര ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചു. മരിച്ച മുബീന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് അന്വേഷണ സംഘം കണ്ടെടുത്തതായാണ് വിവരം. മരണ വിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം, സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കണം എന്നായിരുന്നു സ്റ്ററ്റസ്. സ്‌ഫോടനത്തിന്റെ തലേദിവസമാണ് സ്റ്റാറ്റസ് ഇട്ടത്. 

പിടിയിലായ പ്രതികൾക്ക് ഐഎസ് ബന്ധമെന്നും സംശയം. വന്‍ സ്ഫോടനങ്ങള്‍ക്ക് പ്രതികൾ പദ്ധതിയിട്ടിരുന്നതായാണ് സൂചന. മുബിന്റെ വീട്ടിൽ നിന്ന് നിർണായകമായ പല രേഖകളും പൊലീസ് കണ്ടെത്തി. കോയമ്പത്തൂർ നഗരത്തിലെ ക്ഷേത്രങ്ങൾ, കളക്ട്രേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയെ സംബന്ധിക്കുന്ന രേഖകളാണ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് 75 കിലോ സ്ഫോടനക്കൂട്ടുകളും കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com