പറന്നുയര്‍ന്ന ഉടനെ ചിറകില്‍ നിന്ന് തീപ്പൊരി, ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി; അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം തിരിച്ചിറക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


ഡൽഹി: ഡൽഹിയിൽ പറന്നുയരുന്നതിന് ഇടയിൽ വിമാനത്തിന്റെ എഞ്ചിനിൽ തീപ്പൊരി. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്നുയർന്ന ഇൻഡി​ഗോ വിമാനമാനം സെക്കന്റുകൾക്കുള്ളിൽ തന്നെ ഇതോടെ തിരിച്ചിറക്കി. സംഭവത്തിൽ വ്യോമയാന മന്ത്രാലയും അന്വേഷണം പ്രഖ്യാപിച്ചു. ഡിജിസിഎ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം തിരിച്ചിറക്കിയത്. ഇൻഡിഗോ 6E-2131 വിമാനത്തിന്റെ എഞ്ചിനിലാണ് തീപ്പൊരി കണ്ടത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. എയർബസ് എ-320 വിമാനത്തിൽ 184 പേരാണ് ഉണ്ടായിരുന്നത്. 

രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി  മറ്റൊരു വിമാനത്തിൽ അയച്ചു. വിമാനം പറന്നുയരുമ്പോൾ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണെന്നാണ് ഇൻഡി​ഗോയുടെ വിശദീകരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com