ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്നത് റിഹേഴ്‌സല്‍ ചെയ്യുന്നതിനിടെ 7ാം ക്ലാസ് വിദ്യാര്‍ഥി ഷാള്‍ കുരുങ്ങി മരിച്ചു

ചൊവ്വാഴ്ച സ്‌കൂളില്‍ അവതരിപ്പിക്കാനുള്ള നാടകം പരിശീലിക്കുന്നതിനിടെയാണ് സംഭവം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെംഗളൂരു:  വീട്ടില്‍വച്ച് നാടകറിഹേഴ്‌സല്‍ നടത്തുന്നതിനിടെ ഏഴാം ക്ലാസുകാരന്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ 12കാരന്‍ സുജയ് ഗൗഡയാണ് മരിച്ചത്. ചൊവ്വാഴ്ച സ്‌കൂളില്‍ കന്നട രാജ്യോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കാനുള്ള നാടകം പരിശീലിക്കുന്നതിനിടെയാണ് സംഭവം. 

നാടകത്തില്‍ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന്റെ വേഷമാണ് സുജയ് അവതരിപ്പിക്കുന്നത്. വീട്ടിലെ സീലിങ് ഫാനില്‍ ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന ഭാഗം റിഹേഴ്‌സല്‍ ചെയ്യുന്നതിനിടെ കാല്‍തെറ്റി കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഞായറാഴ്ച വൈകീട്ട് സുജയിന്റെ അമ്മ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തുറന്നപ്പോള്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

ചിത്രദുര്‍ഗയിലെ സ്വകാര്യ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് സുജയ്. സുജയുടെ മാതാപിതാക്കള്‍ ചിത്രദുര്‍ദഗയില്‍ ഒരു ചായക്കട നടത്തുകയാണ്. ഞായറാഴ്ച എല്ലാവരും ജോലിക്ക് പോയ സമയത്തായിരുന്നു വീട് അകത്ത് നിന്ന് പൂട്ടിയ ശേഷം സുജയിന്റെ നാടക പരിശീലനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com