അമ്മയുടെ സംരക്ഷണച്ചുമതലയിലുള്ള കുട്ടിയുടെ പാസ്‌പോര്‍ട്ടിന് പിതാവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

അമ്മയുടെ സംരക്ഷണച്ചുമതലയിലുള്ള കുട്ടിക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നതിന് പിതാവിന്റെ അനുമതി വേണമെന്നു ശഠിക്കാന്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ക്കാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: അമ്മയുടെ സംരക്ഷണച്ചുമതലയിലുള്ള കുട്ടിക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നതിന് പിതാവിന്റെ അനുമതി വേണമെന്നു ശഠിക്കാന്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ക്കാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. പാസ്‌പോര്‍ട്ട് ഓഫിസര്‍ ഇത്തരത്തില്‍ നിര്‍ബന്ധം പിടിക്കുന്നതിന് ന്യായീകരണമില്ലെന്ന് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് പറഞ്ഞു.

കുട്ടിക്കു പാസ്‌പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാടു വ്യക്തമാക്കിയത്. കുട്ടിയുടെ സംരക്ഷണച്ചുമതല കുടുംബ കോടതി അമ്മയ്ക്കു നല്‍കിയതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പാസ്‌പോര്‍ട്ട് നല്‍കുന്നതിന് അച്ഛന്റെ സമ്മതം ആവശ്യമില്ല. പാസ്‌പോര്‍ട്ട് ഓഫിസര്‍ അങ്ങനെ നിര്‍ബന്ധം പിടിക്കുന്നതിന് ന്യായീകരണമില്ല- കോടതി പറഞ്ഞു.

അച്ഛന്റെ സമ്മതമില്ലാതെ പാസ്‌പോര്‍ട്ട് നല്‍കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പാസ്‌പോര്‍ട്ട് നിയമവും മാനുവലും അനുസരിച്ചാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു. പിരിഞ്ഞുതാമസിക്കുന്ന ദമ്പതികളുടെ, പ്രായപൂര്‍ത്തിയാത്ത മക്കള്‍ക്കു പാസ്‌പോര്‍ട്ട് നല്‍കുന്നതിനു പിതാവിന്റെ സമ്മതം വേണമെന്നാണ് മാനുവലില്‍ പറയുന്നത്. മാനുവലിലെ ഈ നിബന്ധനയെ ആരും ചോദ്യം ചെയ്തിട്ടില്ലാത്ത സ്ഥിതി അതു പ്രസക്തമാണമെന്ന് സര്‍ക്കാര്‍ വാദിച്ചു.

ദമ്പതികളുടെ വിവാഹമോചനം കുടുംബ കോടതി അനുവദിച്ചതാണെന്ന് കോടതി പറഞ്ഞു. കുട്ടിയെ സന്ദര്‍ശിക്കുന്നതിനുള്ള അവകാശം പിതാവിന് കോടതി നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിലൂടെ ഈ അവകാശം ഇല്ലാതാവുന്നു എന്നു പറയാനാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com