പാകമല്ലാത്ത പൈജാമ തുന്നി നല്‍കി; തയ്യല്‍ക്കാരന്‍ 12,000 രൂപ നഷ്ടപരിഹാരം നല്‍കണം; ഉത്തരവ്

പാകമല്ലാത്ത പൈജാമ തയ്ച്ചു നല്‍കിയ തയ്യല്‍ക്കാരന്‍ ഉടമയ്ക്ക് 12,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതിയുടെ വിധി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബുലന്ദ്ശഹര്‍: പാകമല്ലാത്ത പൈജാമ തയ്ച്ചു നല്‍കിയ തയ്യല്‍ക്കാരന്‍ ഉടമയ്ക്ക് 12,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതിയുടെ വിധി. തുണി നാശമാക്കിയതിനും അതുമൂലമുണ്ടായ മാനസിക പീഡനത്തിനുമാണ് നഷ്ടപരിഹാരം.

യുപിയിലെ ബുലന്ദ്ശഹറില്‍ തയ്യല്‍ക്കട നടത്തുന്ന ഇഫ്തിക്കര്‍ അന്‍സാരിക്ക് എതിരെയാണ് വിധി. തയ്യല്‍ക്കൂലിയായ 720 രൂപ പലിശ സഹിതം മടക്കി നല്‍കണം. ഇതിനൊപ്പം തുണിയുടെ വിലയായ 1500 രൂപയും കോടതിച്ചെലവായ 5000 രൂപയും നല്‍കണം. മാനസിക പീഡനത്തിനാണ് ശേഷിച്ച അയ്യായിരം. 

പൈജാമ തയിച്ചു നല്‍കിക്കഴിഞ്ഞ് നാലു വര്‍ഷത്തിനു ശേഷമാണ് വിധി. നിലവില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആയ എംപി സിങ് ആണ് തയ്യല്‍ക്കാരനെതിരെ കോടതിയെ സമീപിച്ചത്.

സാധാരണ കുര്‍ത്ത പൈജാമ തയ്ക്കാന്‍ ഇരുന്നുറു രൂപയേ ആവൂ എന്നാണ് സിങ് പറയുന്നത്. അന്‍സാരിയുടെ കടയില്‍ 720 രൂപയാണ് ചാര്‍ജ്. ഇത്ര തുക ഈടാക്കുമ്പോള്‍ അതിനനുസരിച്ച ഗുണ നിലവാരം വേണം. ഉപഭോക്താവ് എന്ന നിലയില്‍ തന്നെ തൃപ്തിപ്പെടുത്തേണ്ടത് തയ്യല്‍ക്കാരന്റെ ഉത്തരവാദിത്വമാണെന്ന് സിങ് പറയുന്നു. 

കട പേരു നേടിയതില്‍ പിന്നെ അന്‍സാരി ജോലി ഔട്ട്‌സോഴ്‌സ് ചെയ്യുകയാണെന്ന് സിങ് പറയുന്നു. വലിയ തയ്യല്‍ക്കൂലിയൊക്കെ ഈടാക്കുമെങ്കിലും അന്‍സാരി മറ്റു കടകളില്‍ ഔട്ട്‌സോഴ്‌സ് ചെയ്താണ് തയ്യല്‍ നടത്തുന്നത്. അതുകൊണ്ടാണ് പൈജാമ മോശമായി തയ്ച്ചതെന്ന് സിങ് പറഞ്ഞു.

പല തവണ നോട്ടീസ് നല്‍കിയിട്ടും അന്‍സാരി ഫോറത്തിനു മുമ്പാകെ ഹാജരായില്ല. തുടര്‍ന്നാണ് ഫോറം അന്‍സാരിക്കെതിരെ വിധി പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com