യുവതിയുടെ ചെവിയില്‍ കുടുങ്ങി പാമ്പ്; പിന്നീട് സംഭവിച്ചത്!- നടുക്കുന്ന വീഡിയോ 

യുവതിയുടെ ചെവിയില്‍ കയറിയ മഞ്ഞ നിറത്തിലുള്ള പാമ്പിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം
യുവതിയുടെ ചെവിയില്‍ കുടുങ്ങിയ പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യം
യുവതിയുടെ ചെവിയില്‍ കുടുങ്ങിയ പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യം

പാമ്പിനെ കാണുമ്പോള്‍ തന്നെ ഓടിമറയുന്നവരാണ് ഭൂരിഭാഗം ആളുകളും. അടുത്തിടെ ഒരു സ്ത്രീയുടെ ദേഹത്തുകൂടി മൂര്‍ഖന്‍ ഇഴഞ്ഞുനീങ്ങുന്ന വീഡിയോ ശ്വാസമടക്കി പിടിച്ചാണ് എല്ലാവരും കണ്ടത്. ഇപ്പോള്‍ സമാനമായ മറ്റൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയെ അമ്പരിപ്പിക്കുന്നത്.

യുവതിയുടെ ചെവിയില്‍ കയറിയ മഞ്ഞ നിറത്തിലുള്ള പാമ്പിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. ചെവിയുടെ ഉള്ളിലേക്ക് കയറി പോയ പാമ്പിനെയാണ് ഡോക്ടര്‍ ഒരു ക്ലിപ്പ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്.

നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഒന്നുപോലും വിജയിക്കുന്നില്ല എന്ന് വീഡിയോ കണ്ടാല്‍ വ്യക്തമാകും. യഥാര്‍ഥത്തില്‍ സ്ത്രീക്ക് എന്തു സംഭവിച്ചു എന്ന തരത്തില്‍ ആകാംക്ഷ കലര്‍ന്ന നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. 

ചന്ദന്‍സിങ് എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. സ്ത്രീക്ക് എന്തുസംഭവിച്ചു എന്ന ചോദ്യം അവശേഷിപ്പിച്ച് വീഡിയോ പാതിയില്‍ അവസാനിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com