കമ്മീഷന്‍ നല്‍കി 'വിശ്വാസം ആര്‍ജിച്ചു', മൊബൈല്‍ ഗെയിമിങ് ആപ്പിന്റെ മറവില്‍ തട്ടിപ്പ്; ബിസിനസുകാരന്റെ വീട്ടില്‍ നിന്ന് 17 കോടി രൂപ പിടിച്ചെടുത്തു- വീഡിയോ 

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്റെ 17 കോടി രൂപ പിടിച്ചെടുത്തു
ബിസിനസുകാരന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകെട്ടുകള്‍
ബിസിനസുകാരന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകെട്ടുകള്‍

കൊല്‍ക്കത്ത: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്റെ 17 കോടി രൂപ പിടിച്ചെടുത്തു. ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള ആറിടത്ത് നടത്തിയ പരിശോധനയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത്. പണം എണ്ണുന്നതിനുള്ള എട്ട് മെഷീനുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

മൊബൈല്‍ ഗെയിമിങ് ആപ്പ് തട്ടിപ്പില്‍ ഫെഡറല്‍ ബാങ്ക് നല്‍കിയ പരാതിയില്‍ ബിസിനസുകാരന്‍ ആമിര്‍ഖാനെതിരെ പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇഡി റെയ്ഡ് നടത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് ബിസിനസുകാരനായ ആമിര്‍ ഖാന്‍ മൊബൈല്‍ ഗെയിമിങ് ആപ്പ് തുടങ്ങിയിരുന്നു. പൊതുജനങ്ങളെ കബളിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് തുടങ്ങിയതെന്ന് ഇഡി ആരോപിക്കുന്നു.

തുടക്കത്തില്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് കമ്മീഷനും മറ്റും നല്‍കി വിശ്വാസം നേടിയെടുത്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ കമ്മീഷന്‍ പ്രതീക്ഷിച്ച് ഉപയോക്താക്കള്‍ നിക്ഷേപിച്ച തുക ബിസിനസുകാരന്‍ തട്ടിയെടുത്തു എന്നതാണ് കേസ്. ആപ്പില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ ഉപയോക്താക്കള്‍ പരാതിയുമായി വരികയായിരുന്നു. പരിശോധനയില്‍ അക്കൗണ്ടുകള്‍ വ്യാജമായിരുന്നു എന്ന് കണ്ടെത്തിയതായി ഇഡി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com