ഗാംഗുലിയ്ക്കും ജയ്ഷായ്ക്കും തുടരാം; ബിസിസിഐയുടെ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കി സുപ്രീം കോടതി

ഇതോടെ 2025വരെ ബിസിസിഐയുടെ തലപ്പത്ത് ഇരുവര്‍ക്കും തുടരാനാവും.
സൗരവ് ഗാംഗുലി- ജയ് ഷാ
സൗരവ് ഗാംഗുലി- ജയ് ഷാ

ന്യൂഡല്‍ഹി: ബിസിസിഐ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും ജയ്ഷാക്കും അനുമതി നല്‍കി സുപ്രീം കോടതി. ബിസിസിഐയുടെ ഭരണഘടനാ ഭേദഗതിക്കും സുപ്രീം കോടതി അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ പുറത്തിറങ്ങും

ഇതോടെ 2025വരെ ബിസിസിഐയുടെ തലപ്പത്ത് ഇരുവര്‍ക്കും തുടരാനാവും. ബിസിസിഐയുടെ ഭരണഘടനന ഭേദഗതിക്കും സുപ്രീം കോടതി അംഗീകാരം നല്‍കി. ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ തുടര്‍ച്ചയായി രണ്ടുതവണ ഭാരവാഹി സ്ഥാനത്തുതുടരാമെന്നും ഉത്തരവില്‍ പറയുന്നു. 

ബിസിസിയുടെ തലപ്പത്ത് തുടരണമെങ്കില്‍ ബിസിസിഐയുടെ ഭരണഘടനാ ഭേദഗതി അനിവാര്യമായിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജയ്ഷാ ബിസിസിഐയുടെ ഗുജറാത്തിലെ സംസ്ഥാന അസോസിയേഷനെ പ്രതിനിധീകരിച്ചും ഗാംഗുലി ബംഗാളിനെ പ്രതിനീധികരിച്ചുമാണ് ഭരണനേതൃത്വത്തില്‍ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com