വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; സിയുഇടി യുജി ഫലം രാത്രി പത്തിന് 

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പത്തു മണിക്കു ഫലം പുറത്തുവിടുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (സിയുഇടി യുജി) ഫലം ഇന്നു രാത്രി പത്തിനു പ്രസിദ്ധീകരിക്കും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പത്തു മണിക്കു ഫലം പുറത്തുവിടുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ അറിയിച്ചു.

ജുലൈ മുതല്‍ ഓഗസ്റ്റ് വരെ ആയാണ് സിയുഇടി യുജി പരീക്ഷ നടത്തിയത്. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് പൊതു പരീക്ഷ നടത്തുന്നത് ഇത് ആദ്യമാണ്.

പ്രവേശനപരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനു വേണ്ടി സര്‍വകലാശാലകള്‍ വെബ് പോര്‍ട്ടലുകള്‍ ക്രമീകരിക്കണമെന്ന് യുജിസി നേരത്തെ നിര്‍ദേശിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com