ക്രൂരത: നായ്ക്കളുടെ ജനനേന്ദ്രിയത്തില്‍ പെട്രോള്‍ സ്പ്രേ ചെയ്തു; കേസ് 

തെരുവു നായ്ക്കളുടെ സ്വകാര്യ ഭാഗങ്ങളില്‍ പെട്രോള്‍ സ്േ്രപ ചെയ്ത രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്‍ഡോര്‍: തെരുവു നായ്ക്കളുടെ സ്വകാര്യ ഭാഗങ്ങളില്‍ പെട്രോള്‍ സ്പ്രേ ചെയ്ത രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിറിഞ്ച് ഉപയോഗിച്ച് നായ്ക്കളുടെ ജനനേന്ദ്രിയത്തില്‍ പെട്രോള്‍ സ്പ്രേ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ജവോര കോംപൗണ്ടിലെ ഡയറിയില്‍ ജോലി ചെയ്യുന്നവരാണ് ക്രൂരത പ്രവര്‍ത്തിച്ചത്. ഏതാനും നാളായി ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പീപ്പിള്‍സ് ഫോര്‍ ആനിമല്‍ ഭാരവാഹികളാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

നായ്ക്കള്‍ വേദന കൊണ്ടു പുളയുന്നതു കാണുന്നതിനാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് വിവരം. ഇവര്‍ക്കായി അന്വേഷണം തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com