മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കടരമണി പുതിയ അറ്റോര്‍ണി ജനറല്‍

മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കടരമണിയെ പുതിയ അറ്റോര്‍ണി ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു
ആര്‍ വെങ്കടരമണി,ട്വിറ്റര്‍
ആര്‍ വെങ്കടരമണി,ട്വിറ്റര്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കടരമണിയെ പുതിയ അറ്റോര്‍ണി ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 

ഈ മാസം 30ന് കാലാവധി തീരുന്ന നിലവിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായി വെങ്കടരമണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെ.കെ.വേണുഗോപാലിന് പകരമായി മുകുള്‍ റോത്തഗിയെയാണ് കേന്ദ്രസര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ വീണ്ടും അറ്റോര്‍ണി ജനറലാവാന്‍ ഇല്ലെന്ന് പറഞ്ഞ് അദ്ദേഹം ഓഫര്‍ നിരസിച്ചു. തുടര്‍ന്നാണ് ആര്‍ വെങ്കടരമണിയെ പരമോന്നത നിയമ ഉദ്യോഗസ്ഥപദവിയിലേക്ക് നിയമിച്ച് കൊണ്ട് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനമിറക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com