200 കടക്കാതെ മാര്‍ഗരറ്റ്; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി, വെങ്കയ്യ നായിഡുവിന് കിട്ടിയതിനെക്കാള്‍ കൂടുതല്‍ വോട്ട് പിടിച്ച് ധന്‍കര്‍

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് തിരിച്ചടിയായി
ജഗ്ദീപ് ധന്‍കര്‍
ജഗ്ദീപ് ധന്‍കര്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വന്‍ തിരിച്ചടി. സംയുക്ത സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 200 വോട്ടുപോലും നേടാനായില്ല. 182 വോട്ടാണ് മാര്‍ഗരറ്റ് ആല്‍വയ്ക്ക് ലഭിച്ചത്. പ്രതിപക്ഷത്തിന്റെ 2017ലെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണ ഗാന്ധി 244 വോട്ട് നേടിയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന് 516 വോട്ടും ലഭിച്ചു. 

വെങ്കയ്യ നായിഡുവിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ട് ധന്‍കറിന് ലഭിച്ചു. 528 വോട്ടാണ് ജഗ്ദീപ് നേടിയത്. 346 വോട്ടിന്റെ വിജയം. ആകെ 725 എംപിമാര്‍ വോട്ട് ചെയ്തു. 15 വോട്ട് അസായധുവായി. 92.94 ശതമാനായിരുന്നു വോട്ടിങ് ശതമാനം. 

വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ബിജെഡി എന്നീ പാര്‍ട്ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് തിരിച്ചടിയായി. 

തെരഞ്ഞെടുപ്പില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി നിര്‍ദേശം മറികടന്ന് രണ്ട് തൃണമൂല്‍ എംപിമാര്‍ വോട്ട് രേഖപ്പെടുത്തി. സിസിര്‍ അധികാരി, ദിബ്യേന്തു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തേക്കുമെന്ന് സൂചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com