യു ജി സി നെറ്റ്: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു 

ഒന്നാം ഘട്ട പരീക്ഷ ജൂലൈ 9, 11, 12 തീയതികളിലായിരുന്നു നടന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ഈ മാസം 12,13,14 തീയതികളിൽ നടത്താനിരുന്ന യു ജി സി നെറ്റ് രണ്ടാം ഘട്ട പരീക്ഷ മാറ്റിവച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷ സെപ്റ്റംബർ 20നും 30നും ഇടയിലേക്ക് മാറ്റി. ഒന്നാം ഘട്ട പരീക്ഷ ജൂലൈ 9, 11, 12 തീയതികളിലായിരുന്നു നടന്നത്. 225 നഗരങ്ങളിലെ 310 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.

കഴിഞ്ഞ വർഷം ഡിസംബറിലും ഈ വർഷം ജൂണിലും നടത്തേണ്ടിയിരുന്ന പരീക്ഷകളാണ് ഒരുമിച്ചു രണ്ടുഘട്ടമായി നടത്തുന്നത്. 225 നഗരങ്ങളിൽ 310 പരീക്ഷാകേന്ദ്രങ്ങളിലായി 33 വിഷയങ്ങളായി ആദ്യഘട്ട പരീക്ഷ പൂർത്തീകരിച്ചിരുന്നതായും രണ്ടാംഘട്ട പരീക്ഷയിൽ 64 വിഷയങ്ങളാണുള്ളതെന്നും യു ജി സി ചെയർമാൻ പറഞ്ഞു. 

രണ്ടാം ഘട്ടത്തിനുള്ള അഡ്മിറ്റ് കാർഡ് ഓൺലൈനായി http://ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം. ലോഗിൻ പോർട്ടലിൽ രജിസ്ട്രേഷൻ നമ്പറും ജനന തിയതിയും നൽകിയാൽ അഡ്മിറ്റ് കാർഡ് ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com