സവർക്കറെ മാറ്റി ടിപ്പുവിന്റെ ചിത്രം സ്ഥാപിച്ചു; ശിവമോ​ഗയിൽ സംഘർഷം, കത്തിക്കുത്ത്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2022 07:32 AM  |  

Last Updated: 16th August 2022 07:34 AM  |   A+A-   |  

baner

ഫോട്ടോ: എഎൻഐ

 

ബംഗളൂരു: ബാനര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കര്‍ണാടകയിലെ ശിവമോഗയില്‍ ഒരു സംഘം സ്ഥാപിച്ച സവര്‍ക്കറുടെ ബാനര്‍ എടുത്തുമാറ്റി മറ്റൊരു സംഘം ടിപ്പു സുല്‍ത്താന്റെ ബാനര്‍ സ്ഥാപിച്ചതാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. 

പിന്നാലെ പൊലീസ് എത്തി ലാത്തിവീശി ഇരു സംഘങ്ങളേയും ഇവിടെ നിന്ന് നീക്കം ചെയ്തു. ബാനറുകൾ മാറ്റിയ പൊലീസ് ഇവിടെ ദേശീയ പതാക സ്ഥാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. 

കുത്തേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഘർഷത്തിനിടയാക്കിയ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ  

ബിൽക്കിസ് ബാനു കൂട്ടബലാത്സം​ഗ കേസ്; 11 പ്രതികളേയും വിട്ടയച്ച് ​ഗുജറാത്ത് സർക്കാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ