ആശ്രിത നിയമനം: ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കില്‍ സഹോദരിയുടെ അവകാശവാദം അംഗീകരിക്കാനാവില്ല; വ്യക്തത വരുത്തി ഹൈക്കോടതി

ഭാര്യ ജീവിച്ചിരിക്കുകയും നിയമനത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കു തന്നെയാണ് അര്‍ഹതയെന്ന് ജസ്റ്റിസ് നീരജ് തിവാരി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രയാഗ്‌രാജ്: സര്‍വീസിലിരിക്കെ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കില്‍ സഹോദരിക്ക് ആശ്രിത നിയമനത്തിന് അര്‍ഹതയില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഭാര്യ ജീവിച്ചിരിക്കുകയും നിയമനത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കു തന്നെയാണ് അര്‍ഹതയെന്ന് ജസ്റ്റിസ് നീരജ് തിവാരി വ്യക്തമാക്കി.

സര്‍വീസിലിക്കെ മരിച്ച ജീവനക്കാരന്റെ സഹോദരി ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. നഷ്ടപരിഹാരമെന്ന നിലയില്‍ തനിക്കു ജോലി നല്‍കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഈ കേസില്‍ ആശ്രിത നിയമനത്തിന് അര്‍ഹത ആര്‍ക്കെന്നതില്‍ തര്‍ക്കത്തിനു സാധ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മരിച്ച ജീവനക്കാരന്‍ വിവാഹിതനാണ്, ഭാര്യ ജീവിച്ചിരിപ്പുണ്ട്. അവര്‍ ജോലിക്ക് അവകാശവാദം ഉന്നയിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ സഹോദരിയുടെ അവകാശവാദം ഒരുവിധത്തിലും പരിഗണിക്കാനാവില്ല- കോടതി പറഞ്ഞു.

മരിച്ച ജീവനക്കാരന്റെ പിതാവ് സര്‍ക്കാര്‍ സര്‍വീസില്‍ ശുചീകരണത്തൊഴിലാളി ആയിരുന്നു. പിതാവ് സര്‍വീസിലിക്കെ മരിച്ചതിനെത്തുടര്‍ന്നാണ് മകനു ജോലി ലഭിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് സഹോദരി ജോലിക്ക് അവകാശവാദം ഉന്നയിച്ചത്. 

മകന്‍ റോഡ് അപകടത്തില്‍ മരിച്ചപ്പോള്‍ സഹോദരിക്കു ജോലിക്കായി അവകാശവാദം ഉന്നയിക്കുന്നതിന് അമ്മ അനുമതി പത്രം നല്‍കിയിരുന്നു. അമ്മയുടെ അനുമതിപത്രം അടക്കം സഹോദരി അധികൃതര്‍ക്ക് അപേക്ഷ നല്‍കി. സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുക്കുന്നതു നീട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com