മൂടല്‍മഞ്ഞില്‍ നിന്ന് അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്‍

കേരളത്തിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ശൈത്യം അനുഭവപ്പെടുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കേരളത്തിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ശൈത്യം അനുഭവപ്പെടുകയാണ്. ഉത്തരേന്ത്യയില്‍ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 40 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ശൈത്യം അനുഭവപ്പെട്ടു തുടങ്ങുന്നതോടെ, അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞും ദൃശ്യമായി തുടങ്ങും. മൂടല്‍മഞ്ഞുള്ള സമയത്ത് വാഹനം ഓടിക്കുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. മൂടല്‍മഞ്ഞ് ദൃശ്യപരത കുറയ്ക്കും എന്നതാണ് ജാഗ്രത കൂട്ടണമെന്ന നിര്‍ദേശത്തിന് നിദാനം. മൂടല്‍മഞ്ഞ് ഉള്ളപ്പോള്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്‍ ചുവടെ:

1. കാറിന്റെ വിന്‍ഡ് ഷീല്‍ഡ് വൃത്തിയാണ് എന്ന് ഉറപ്പാക്കണം. കാഴ്ചയെ മറയ്ക്കുന്ന ഒന്നും വിന്‍ഡ് ഷീല്‍ഡില്‍ ഇല്ലെന്ന് ഉറപ്പാക്കണം.

2. ഉയര്‍ന്ന പ്രകാശമുള്ള ഹൈ ബീം ലൈറ്റുകള്‍ ഉപയോഗിക്കരുത്. ഹൈ ബീം ലൈറ്റുകള്‍ ഗ്ലെയറിന് കാരണമാകും. റോഡിലെ കാഴ്ച മറയ്ക്കുന്നതിന് ഇത് കാരണമാകാം.

3. വാഹനം നിര്‍ത്തുമ്പോള്‍ മറ്റു ലൈറ്റുകള്‍ ഓഫ് ചെയ്യാനും ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍ ഇടാനും മറക്കരുത്. എമര്‍ജന്‍സി ബ്രേക്ക് ശരിയായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണം.

4. കാഴ്ച മറയ്ക്കുന്ന നിലയില്‍ കനത്ത മൂടല്‍മഞ്ഞ് ആണ് അനുഭവപ്പെടുന്നതെങ്കില്‍ വാഹനം റോഡിന്റെ അരികിലേക്ക് ഒതുക്കി നിര്‍ത്തി, ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് ഇടുന്നതാണ് നല്ലത്.

5. പിന്നിലും മുന്നിലുമുള്ള വാഹനങ്ങള്‍ക്ക് വാഹനം കാണാന്‍ കഴിയുന്നുണ്ട് എന്ന് ഉറപ്പാക്കണം. ഇതിനായി ലോ ബീം ഹെഡ് ലൈറ്റുകളായിരിക്കണം ഉപയോഗിക്കേണ്ടത്. ടെയില്‍ ലാമ്പുകളും ഓണാക്കി വെയ്ക്കണം. ഫോഗ് ലൈറ്റ് ഉണ്ടെങ്കില്‍ അത് ഇടാനും മറക്കരുത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com