വിവാഹം നടന്നത് തമിഴ്‌നാട്ടിലെ ശിവലിംഗപുരത്ത്, മെറ്റാവേഴ്‌സിൽ ഒന്നിച്ച് ബന്ധുക്കളും സുഹൃത്തുക്കളും; ഏഷ്യയിൽ ആദ്യം 

മെറ്റാവേഴ്‌സിൽ പ്രവേശിക്കുന്നവർക്ക് അനുബന്ധ ഉപകരണങ്ങളുടെ സഹായത്തോടെ മറ്റുള്ളവരെ കാണാനും പരസ്പരം സംസാരിക്കാനും കഴിയും
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് വിവാഹം നടത്തി ദമ്പതികൾ. ഇന്നലെ നടന്ന ദിനേഷ് എസ് പിയുടേയും ജനകനന്ദിനി രാമസ്വാമിയുടേയും വിവാഹമാണ് ഇത്തരത്തിൽ നടന്നത്. തമിഴ്‌നാട്ടിലെ ചെറുഗ്രാമമായ ശിവലിംഗപുരത്ത് വെച്ചാണ് വിവാഹം നടന്നതെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിർച്വൽ ലോകത്ത് വെച്ച് വിവാഹത്തിൽ ഒന്നിക്കാനായി. 

കോവിഡ് നിയന്ത്രണങ്ങൾ മൂലം വിവാഹച്ചടങ്ങുകൾക്ക് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവന്നതോടെയാണ് നാട്ടിൽവെച്ച് കുറച്ചുപേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താനും റിസപ്ഷൻ വിർച്വലായി മെറ്റാവേഴ്‌സിൽ വെച്ച് നടത്താനും ഇവർ തീരുമാനിച്ചത്. വിർച്വൽ റിയാലിറ്റിയും ബ്ലോക്ക് ചെയ്ൻ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ സൃഷ്ടിച്ചെടുക്കുന്ന ഒരു ത്രിഡി ലോകമാണ് മെറ്റാവേഴ്‌സ്. ഇവിടെ ഓരോരുത്തർക്കും സ്വന്തമായി അവതാറുകൾ ഉണ്ടാകും. മെറ്റാവേഴ്‌സിൽ പ്രവേശിക്കുന്നവർക്ക് അനുബന്ധ ഉപകരണങ്ങളുടെ സഹായത്തോടെ മറ്റുള്ളവരെ കാണാനും പരസ്പരം സംസാരിക്കാനും കഴിയും. 

ഐഐടി മദ്രാസിലെ പ്രൊജക്ട് അസിസ്റ്റന്റ് ആണ് ദിനേശ്. കഴിഞ്ഞ ഒരു വർഷമായി ബ്ലോക്ക്‌ചെയ്ൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുകയാണ് ഇദ്ദേഹം. ടാർഡി വേഴ്‌സ് എന്ന സ്റ്റാർട്ട് അപ്പ് ആണ് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ റിസപ്ഷൻ നടത്തുന്നതിനുള്ള മെറ്റാവേഴ്‌സ് നിർമിച്ചെടുത്തത്. വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com