ഇതാണ് ഇന്ത്യ; അന്തരിച്ച വൈദ്യന് വേണ്ടി ഒരുമിച്ച് പ്രാര്‍ത്ഥിച്ച് ഹിന്ദു,മുസ്ലിം ജനങ്ങള്‍; അതും ഹിജാബിന്റെ പേരില്‍ പുകയുന്ന കര്‍ണാടകയില്‍ (വീഡിയോ)

ഈ വീഡിയോ പങ്കുവച്ച് ഇന്ത്യയുടെ മഹത്തായ മതേതരത്വത്തെ കുറിച്ച് അഭിമാനം പ്രകടിപ്പിച്ചിരിക്കുന്നത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്


ഹിജാബ് നിരോധന വിവാദത്തില്‍ കര്‍ണാടക പുകയുകയാണ്. ഹിജാബിനെ എതിര്‍ത്തും അനുകൂലിച്ചും പ്രതിഷേധങ്ങള്‍. കാവി ഷോളും ജയ് ശ്രീറാം വിളികളുമായി പ്രകടനങ്ങള്‍ എല്ലാ നടക്കുകയാണ്. ഇതിനിടെ, കര്‍ണാടകയില്‍ നിന്നു തന്നെ മതസൗഹാര്‍ദത്തിന്റെ വലിയ ഉദാഹരണം പുറത്തുവന്നിരിക്കുകയാണ്. 

അന്തരിച്ച പരാമ്പരാഗത വൈദ്യന്റെ സംസ്‌കാര ചടങ്ങുകള്‍ ഹിന്ദു, മുസ്ലിം വിഭാഗങ്ങളുടെ സംയുക്ത പ്രാര്‍ത്ഥനയോടെ നടത്തിയ മാതൃകാപരമായ വാര്‍ത്തയാണ് കോപ്പാലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ബലബയ് ഗ്രാമവാസികളാണ് തങ്ങളുടെ പ്രിയപ്പെട്ട വൈദ്യന് വേണ്ടി ഒരുമിച്ച് മരണാനന്തര പ്രാര്‍ത്ഥനകള്‍ നടത്തിയത്. 

മൃതദേഹത്തിന് അരികില്‍ ഹിന്ദു രീതിയിലും മുസ്ലിം രീതിയിലും ഒരുമിച്ച് നിന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ വീഡിയോ പുറത്തുവന്നു. നിരവധിപേരാണ് ഈ വീഡിയോ പങ്കുവച്ച് ഇന്ത്യയുടെ മഹത്തായ മതേതരത്വത്തെ കുറിച്ച് അഭിമാനം പ്രകടിപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com