മുസ്ലിം സ്ത്രീകള്‍ തന്നെ പുകഴ്ത്തുന്നത് കാണുമ്പോള്‍ പ്രതിപക്ഷത്തിന് നിരാശ; നരേന്ദ്ര മോദി

മുസ്ലിം വനിതകള്‍ക്ക് നീതി ഉറപ്പാക്കിയാണ് ബിജെപി രാജ്യം ഭരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഷഹറാന്‍പുര്‍: മുസ്ലിം വനിതകള്‍ക്ക് നീതി ഉറപ്പാക്കിയാണ് ബിജെപി രാജ്യം ഭരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മുത്തലാഖ് നിരോധിച്ചതോടെ, ബിജെപി മുസ്ലിം സ്ത്രീകള്‍ക്ക് നീതി നല്‍കി. എന്നാല്‍ മുസ്ലിം സഹോദരിമാര്‍ മോദിയെ പുകഴ്ത്തുന്നത് കാണുമ്പോള്‍ അത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നു.'മോദി പറഞ്ഞു. യുപിയിലെ ഷഹറാന്‍പുരില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരന്നു മോദി. 

മുസ്ലിം വനിതകളുടെ അവകാശങ്ങള്‍ക്ക് കുറുകേ നില്‍ക്കാന്‍ പ്രതിപക്ഷം പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഇരയായ എല്ലാ മസ്ലിം സ്ത്രീകള്‍ക്കും ഒപ്പം ബിജെപി സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷം അവരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉത്തര്‍പ്രദേശില്‍ വികസനം കൊണ്ടുവന്നവര്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. യുപിയെ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് മുക്തരാക്കിയവര്‍ക്കും അമ്മമാരേയും പെണ്‍കുട്ടികളെയും ഭയത്തില്‍ നിന്ന് മോചിപ്പിച്ചവര്‍ക്കുമാണ് യുപിയിലെ ജനങ്ങള്‍ വോട്ടു ചെയ്യുക എന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com