ജന്മദിനത്തില്‍ പുതുവസ്ത്രം വാങ്ങി നല്‍കിയില്ല, വീടു വിട്ടിറങ്ങിയ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രതികള്‍ പിടിയില്‍ 

കര്‍ണാടകയില്‍ ജന്മദിനത്തില്‍ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ ജന്മദിനത്തില്‍ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ജന്മദിനത്തില്‍ മാതാപിതാക്കള്‍ പുതുവസ്ത്രം വാങ്ങി തരാത്തതില്‍ കുപിതയായി വിടു വിട്ടിറങ്ങിയ പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കോളാര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജന്മദിനത്തില്‍ പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറയുന്നു. ജന്മദിനത്തില്‍ പുതുവസ്ത്രം മാതാപിതാക്കള്‍ വാങ്ങി തരാത്തതില്‍ കുപിതയായ പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുന്നതിന് പകരം ബസില്‍ കയറി ബംഗാരപെട്ടിലേക്ക് പോകുകയായിരുന്നു.

പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ അക്രമികള്‍ ഒന്‍പതാം ക്ലാസുകാരിയുമായി സൗഹൃദം സ്ഥാപിക്കാന്‍ അടുത്തുകൂടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ പാര്‍ക്കില്‍ കൊണ്ടുപോയി. 

വൈകീട്ട് വരെ അവിടെ ചെലവഴിച്ച ശേഷം പെണ്‍കുട്ടിയെ സ്വകാര്യ ബസില്‍ കയറ്റി അക്രമികള്‍ തനിമഡഗു ഗ്രാമത്തിലേക്ക് പോയി. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അക്രമികള്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഗ്രാമവാസികള്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് പ്രതികളെ പിടികൂടിയത്. പോക്‌സോ വകുപ്പ് അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com