രജിസ്‌ട്രേഷന്‍ ഇല്ല, കരുതല്‍ ഡോസ് നേരിട്ട് സ്വീകരിക്കാം; ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ മുതല്‍
By സമകാലിക മലയാളം ഡെസ്ക് | Published: 07th January 2022 09:50 PM |
Last Updated: 07th January 2022 09:53 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: ജനുവരി പത്തുമുതല്‍ വിതരണം ചെയ്യുന്ന കരുതല്‍ ഡോസിന് രജിസ്‌ട്രേഷന്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച അര്‍ഹരായവര്‍ക്ക് നേരിട്ട് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കരുതല്‍ ഡോസ് സ്വീകരിക്കാം. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി അപ്പോയ്‌മെന്റ് എടുക്കാനും സൗകര്യം ഉണ്ടാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വഴിയും അപ്പോയ്‌മെന്റ് എടുക്കാം. ഇതിനുള്ള സൗകര്യം നാളെ വൈകീട്ട് മുതല്‍ ആരംഭിക്കും. അര്‍ഹരുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി അപ്പോയ്‌മെന്റ് എടുക്കുന്നത് പത്താംതീയതി മുതല്‍ ആരംഭിക്കും. അന്നുമുതല്‍ തന്നെയാണ് കരുതല്‍ ഡോസ് കൊടുത്തു തുടങ്ങുക എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
60 വയസ് കഴിഞ്ഞവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മുന്നണിപ്പോരാളികള്‍ക്കുമാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് 39 ആഴ്ച കഴിഞ്ഞവരാണ് ഇതിന് അര്‍ഹത നേടുക. ഇവരെ എസ്എംഎസായി കരുതല്‍ ഡോസ് എടുക്കാന്‍ ഓര്‍മ്മിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.